Размещенные на сайте материалы передаются на сайт в автоматическом режиме по API YOUTUBE. Материалы могут содержать информацию, предназначенную для пользователей старше 18 лет.
18+

Nivin Pauly-Rajeev Ravi Film Thuramukham announces OTT release | KeralaKaumudi

0 Просмотры
Издатель
സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നിവിന്‍ പോളി- രാജീവ് രവി ചിത്രം തുറമുഖം ഒ.ടി.ടി റിലീസ് ചെയ്യും. ആമസോണ്‍ പ്രൈമില്‍ ആവും ചിത്രം റിലീസ് ചെയ്യുക. നേരത്തെ ഈദ് റിലീസായി മെയ് 13 നാണ് ചിത്രം തീയേറ്ററില്‍ എത്താന്‍ ഇരുന്നത്. ഒ.ടി.ടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ.എം ചിദംബരം എഴുതിയ 'തുറമുഖം' എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരത്തിന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
2016 ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മണികണ്ഠന്‍ ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മണികണ്ഠന്‍ ആചാരിയെ തേടിയെത്തിയിരുന്നു. കൊറോണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച് കിരാത സമ്പ്രദായമാണ് ചാപ്പ. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
Категория
Клипы
Комментариев нет.